ആദ്യമായ് ഇവിടെ കുറിക്കുമ്പോള്‍ എനിക്ക് എന്നും പ്രചോദനവും ആശ്വാസവും ആയിട്ടുള്ള എന്‍റെ കരിമരത്തിങ്കല്‍ അമ്മയെ വന്ദിച്ചു കൊണ്ടാവണം എന്നുണ്ട്
നിര്‍മാല്യം
അരുണോദയത്തിനു മുന്‍പേ
അരുണനുമുണരുന്നതിന്നു മുന്‍പേ
ഉണരുന്നു ശ്രീലകം വഴുന്നോരമ്മ
കരിമരത്തിങ്കല്‍ വഴുമെന്നമ്മ
കളകളാരവം കൊണ്ടാകിളികള്‍
ദേവിക്കു സ്തുതികീര്‍ത്തനം പാടിടുന്നു
അവിടുത്തെ ശ്രീലകം തന്നേ
പുഞ്ചിരിയാലമ്മ പാലാഴിയാക്കിടുന്നു
അരുണന്‍റെ കിരണങ്ങള്‍
ദേവിക്കു പൊന്‍കണിയൊരുക്കിടുന്നു
തൂമണം പേറുന്ന മലരുകള്‍
ദേവിക്കു മാല്യങ്ങളായിടുന്നു
സാധുവാമടിയന്‍റെ മനസ്സും
ദേവിക്കു നൈവേദ്യമേന്തിടുന്നു
കരിമരത്തിങ്കല്‍ വാഴുന്നോരമ്മതന്‍
നിര്‍മ്മാല്ല്യ ദര്‍ശനം
അടിയന്നും ജന്മ സാഫല്ല്യമേകിടുന്നു
No comments:
Post a Comment