നിനക്കായ്........
മഴ തോര്‍ന്ന രാവില്‍
തേവരെ തൊഴുതു മടങ്ങും
പെണ്മണി നാണമാര്‍ന്നോരാ
നിന്‍ മുഖം കണ്ടു ഞാന്‍
നിന്‍ കുറുനിര ചേര്‍ന്നോരാ
നെറ്റി തടത്തില്‍ തെളിയും
ചന്ദനക്കുറിതന്‍ സൗരഭം
കാറ്റില്‍ പരന്നു പോയ്
നിന്‍ അഴകാര്‍ന്നോരാ
പാദത്തില്‍ കിലുങ്ങിടും
പാദസരത്തിന്‍ നാദമെപ്പഴോ
എന്‍ ജീവതാളമായ്
പിന്നെപ്പൊഴോ നാമൊന്നായ്
നിന്‍ കാര്‍കൂന്തലില്‍ നിന്നടരും
കാച്ചെണ്ണ തന്‍ ഗന്ധമെന്‍
ജീവഗന്ധമായ് മാറിയൊരു രാവില്‍
ജീവിതത്തില്‍ ഏറെ തളിരുകള്‍
പൂവിട്ടുവെങ്കിലും ഓമലേ
ഈ ജീവിത സന്ധ്യയിലും
നിന്നെ ഏറെ പ്രണയിക്കുന്നു സഖി..
No comments:
Post a Comment