Tuesday, 8 October 2013

ചെമ്പനീര്‍പ്പൂവ്

നിന്നെ സ്നേഹിക്കുവാനാകില്ല 
എനിക്ക്കൊരിക്കലും
വഞ്ചനതന്‍ കാരമുള്ളിനെ മറച്ചു 
മന്ദസ്മിതം തൂകിടും ചെമ്പനീര്‍ പൂവേ

നിന്‍  സൗന്ദര്യം മലരമ്പനെയും
മദിപ്പിക്കുന്നതാകിലും 
നിന്‍ സൗരഭം വറ്റിടാത്ത താകിലും
എനിക്ക് നിന്നോടു പൊറുക്കുവാനാകില്ല  പൂവേ 

നിന്‍ പുഞ്ചിരിയില്‍ മയങ്ങിയവരെയോക്കയും 
നിന്നെ സ്നേഹിച്ചവരെയോക്കെയും
പൈദാഹമേറിവന്ന ഭ്രമരവീരനെയും 
നീ നിന്‍ കാരമുള്ളാല്‍ വേദനിപ്പിച്ചതല്ലേയുള്ള

ക്ഷണികമാം മായതന്നില്‍ 
ഭ്രമിച്ചവരാരും വേദന തന്‍ 
ആഴം അറിയാതിരുന്നിരിക്കില്ല
എന്നോരാ പ്രപഞ്ച സത്യം 

എങ്കിലും എനിക്കാവില്ല 
വാഴ്ത്തി പാടുവാന്‍ നിന്നെ 
തുളസിതന്‍ നൈര്‍മല്യവും 
ത്യാഗവും നിന്നിലുണ്ടാകുന്ന കാലം വരെ .

No comments: