Friday, 21 February 2014


രോഹിണി മഹോത്സവം 



കരിമരത്തിങ്കലിന്നു
ശ്രീ ഭദ്രക്കു  ആട്ടത്തിരുനാൾ
ഉണ്മയാം ചന്ദനം ചാർത്തി  വിളങ്ങിടും
അമ്മതൻ  രോഹിണി മഹോത്സവം

ആൽത്തറയിലിന്നാ  കുരവമേളങ്ങളുണർന്നു 
താലങ്ങളേന്തി അംഗനമാർ നിരന്നു 
നിറപറകളും കതിനകളും നിന് വരവിനായ് കാതോർത്തു 
താളത്തിലാടിടും  നിൻ  ആനന്ദ നൃത്തം  ദർശിച്ചു ദേവി 

സായം സന്ധ്യയിൽ  നിനക്കായ്‌  ദേവി
കാളകൾ  കുതിരകൾ  മേളങ്ങളൊക്കെയായ്
തിരുമുൻപിൽ കാണിക്ക വെച്ചു ദേവി
എൻ മനസ്സും നിനക്കായ് ആടി പൂക്കാവടി

ഇത്രയെല്ലാം നീ തന്നീടുകിലുമമ്മേ
വരും ജന്മങ്ങളിലും ഈ തിരുനടയിലെ
തുളസിമലരാകുവാൻ അനുഗ്രഹിച്ചെങ്കിൽ
നിൻ  തൃക്കാൽക്കലെ അർച്ചനാപുഷ്പമാകാൻ കഴിഞ്ഞുവെങ്കിൽ 

No comments: