Saturday, 13 September 2014

ഒരു വിലാപം പോലെ


ഒരു വിലാപം പോലെ 

ഭൂമിയും കേഴുന്നു ഒരിറ്റുദാഹജലത്തിനായ്‌ 
ധൂളികൾ പാറിടുന്നു നൊമ്പരമായ് ഭൂതലത്തിൽ 
ആരെയോ പേടിച്ചു ശ്യാമമേഖങ്ങൾ 
എങ്ങോപോയ്‌ മറഞ്ഞിടുന്നു 
    

            പച്ചവിരിച്ചൊരീ  ഭൂകന്യയെ
           കാട്ടളനീതികൊണ്ടമ്പെയ്തു 
           വിവസ്ത്രയാക്കിടുന്നു 
         ച്ചുട്ടുപോള്ളുന്നോരാ തീഗോളമാക്കിടുന്നു 

ആരീ ക്രൂരതക്കുത്തരം നല്കിടും 
മാനുഷർ മൃഗതുല്യരായ്- 
മാറിടുന്നു.  സർവ്വനാശത്തിനും-
ഹേതുവായ് തീർന്നിടുന്നു 

സംസ്കൃതിയിലൂറ്റം  കൊള്ളുമീ 
മാനുഷർ  ഒരിറ്റു ജലവും 
ജീവന്നു ഹേതുവായ് തീരുന്ന 
നേരത്തും വിലപേശിടുന്നു 


ഋതുഭേതങ്ങൾ തെറ്റി 
തുമ്പകൾ പൂക്കാതെയായ് 
ദേശാടനക്കിളികൾ 
വിരുന്നെത്താതെയായ്

കാട്ടിൽനിന്നും വന്നവൻ
കാടത്വമേറി 
വീണ്ടും കാട്ടിലേക്ക് 
മടങ്ങിടുന്നു 

മാറ്റമുണ്ടാകേണമീ   നാട്ടിൽ 
പുതുതലമുറ ഉണർന്നിടെണം 
പച്ചപ്പിനെ സ്നേഹിക്കുന്ന 
ഒരു വിലാപം പോലെ

ഭൂമിയും കേഴുന്നു ഒരിറ്റുദാഹജലത്തിനായ്‌
ധൂളികൾ പാറിടുന്നു നൊമ്പരമായ് ഭൂതലത്തിൽ
ആരെയോ പേടിച്ചു ശ്യാമമേഖങ്ങൾ
എങ്ങോപോയ്‌ മറഞ്ഞിടുന്നു
   

            പച്ചവിരിച്ചൊരീ  ഭൂകന്യയെ
           കാട്ടളനീതികൊണ്ടമ്പെയ്തു
           വിവസ്ത്രയാക്കിടുന്നു
         ച്ചുട്ടുപോള്ളുന്നോരാ തീഗോളമാക്കിടുന്നു

ആരീ ക്രൂരതക്കുത്തരം നല്കിടും
മാനുഷർ മൃഗതുല്യരായ്-
മാറിടുന്നു.  സർവ്വനാശത്തിനും-
ഹേതുവായ് തീർന്നിടുന്നു

സംസ്കൃതിയിലൂറ്റം  കൊള്ളുമീ
മാനുഷർ  ഒരിറ്റു ജലവും
ജീവന്നു ഹേതുവായ് തീരുന്ന
നേരത്തും വിലപേശിടുന്നു


ഋതുഭേതങ്ങൾ തെറ്റി
തുമ്പകൾ പൂക്കാതെയായ്
ദേശാടനക്കിളികൾ
വിരുന്നെത്താതെയായ്

കാട്ടിൽനിന്നും വന്നവൻ
കാടത്വമേറി
വീണ്ടും കാട്ടിലേക്ക്
മടങ്ങിടുന്നു

മാറ്റമുണ്ടാകേണമീ   നാട്ടിൽ
പുതുതലമുറ ഉണർന്നിടെണം
പച്ചപ്പിനെ സ്നേഹിക്കുന്ന
മനസ്സുമുണ്ടായിടെണം
 

   

No comments: