Saturday, 13 September 2014





കാത്തിരിപ്പ് 






എന്‍ ഹൃദയ മുരളി പാടുന്നു
  താരുണ്യമേ  നിന്‍  സ്തുതി കീര്‍ത്തനം 
 ഞാനറിയാതെന്നുള്ളില്‍ 
ഉണര്‍ന്ന വേണു ഗാനമേ നീ
 അറിയാതെ പോയെന്‍ ആത്മ നൊമ്പരം 

നിൻ  പുഞ്ചിരിയാം
 പാൽക്കടലിലാറാ ടാൻ 
കൊതിച്ചോരെന്നെ 
മുൾപ്പടർപ്പിൽ ഉപേക്ഷിപ്പതെന്തേ 

പാറും ശലഭങ്ങല്ക്കിടയിൽ വെറുമൊരു 
ഭ്രമരമായതെൻ  ജന്മദോഷം 
അഴകേറും ശലഭത്തോടു മന്ദഹസിച്ച നീ 
ഭ്രമരമാമെന്നുള്ളറിയാഞ്ഞതെന്തേ 

ഒരുനാൾ നിൻ സൌന്ദര്യത്തിലും 
ഏറെ എന്നെ മദിപ്പിച്ചത് 
നിന് മനസ്സിൻ  തേനൂറും നന്മയെ 
  
കാലമേറിടും
മിഥ്യയെ വെടിഞ്ഞു സത്യമാം 
മരണത്തെ പുല്കിടും നേരത്തെങ്കിലും 
നിന്നോടോന്നായ്  മണ്ണിതിൽ ചേരുവാൻ 
നീയെന്നെ അറിയാതെ പോയൊരു നേരത്ത് 
പാതി മൃതിയായൊരെൻ ഹൃദയവുമായ് 
ഞാൻ കാത്തിരിക്കും 

കലർപ്പില്ലാത്ത പ്രണയത്തിന്റെ 
സ്പന്ദിക്കുന്ന സ്മാരകമായിടട്ടെ ഞാൻ 
കാലയവനികയ്ക്കും മായ്ക്കാൻ കഴിയാത്ത 
അപൂർവ്വ  സുന്ദര സ്മാരകം 

No comments: