Sunday, 11 August 2013




നിളയുടെ പുത്രി     


നിളതന്‍ മാനസപുത്രിയായവള്‍
എന്‍ കവിതയ്ക്ക് പ്രണയം ചാലിച്ചവള്‍നീ
എന്നിലെങ്ങും സൗരഭ്യമാര്‍ന്നോരാ
ചെന്തമാരപ്പൂവു നീ .........

കരയോടു കിന്നാരം ചൊല്ലിയെത്തിടും
മാരുതന്‍ തന്‍ ലാളനയേറ്റു മിഴി കൂമ്പിയവള്‍
താതനാം അരുണന്റെ ചുമ്പനമേറ്റുണര്‍ന്നവള്‍
ഓമലേ നിന്‍ സൌന്ദര്യമെന്നെ വാചാലനാക്കിടുനെന്നും

മാരുതന്‍ പാടുന്ന പാട്ടിന്നു 
താളത്തില്‍ ആടികളിക്കും നിന്‍
നൃത്തലാസ്യ ഭാവങ്ങള്‍ 
അംഗനമാരെയും ലജ്ജിതരാക്കിടുന്നു


കരിവണ്ടിനും ശലഭത്തിനുമൊന്നായ്‌
മാധുര്യം പകര്‍ന്നിടും നിന്‍
മനസ്സിന്‍ ഏകതാഭാവമാണിന്നു
എനിക്ക് ഏറെയിഷ്ട്ടം

ചേറില്‍ വളര്‍ന്നവളെങ്കിലും
കരിവീരന്റെ ചുമലിലേറി നാട് ചുറ്റാന്‍ 
എത്തിടും തേവാരമൂര്‍ത്തി തന്‍ മാല്യമായതും
നിന്‍ മനസ്സിന്‍ നൈര്‍മല്യമെന്നെ പറയാവതുള്ളൂ

നിന്നെ പ്രണയിക്കുവാന്‍ ഏറെ 
കൊതിച്ചിടുന്നു ഞാന്‍ എന്നോമലേ
എങ്കിലും നിന്നെ പുല്‍കിടുവാന്‍
ഈ ജന്മ സുകൃതങ്ങള്‍ഒക്കെയും പോരാതെയായിടുന്നു

മാനവനാണെന്നെനിക്കിന്നു
ഊറ്റം കൊള്ളുവനാകില്ലോമലെ 
നീയില്ലാതെ വ്യര്‍ത്ഥമീ ജന്മവും 
വിളവറിയാത്തൊരു തരിശു ഭൂമി പോല്‍ 



നിനക്കായ്‌........



മഴ തോര്‍ന്ന രാവില്‍ 
തേവരെ തൊഴുതു മടങ്ങും
പെണ്മണി നാണമാര്‍ന്നോരാ
നിന്‍ മുഖം കണ്ടു ഞാന്‍

നിന്‍ കുറുനിര ചേര്‍ന്നോരാ
നെറ്റി തടത്തില്‍ തെളിയും 
ചന്ദനക്കുറിതന്‍ സൗരഭം 
കാറ്റില്‍ പരന്നു പോയ്‌


നിന്‍ അഴകാര്‍ന്നോരാ
പാദത്തില്‍ കിലുങ്ങിടും 
പാദസരത്തിന്‍ നാദമെപ്പഴോ
എന്‍ ജീവതാളമായ്

പിന്നെപ്പൊഴോ  നാമൊന്നായ്
നിന്‍ കാര്‍കൂന്തലില്‍  നിന്നടരും 
കാച്ചെണ്ണ തന്‍ ഗന്ധമെന്‍ 
ജീവഗന്ധമായ് മാറിയൊരു രാവില്‍

ജീവിതത്തില്‍ ഏറെ തളിരുകള്‍  
പൂവിട്ടുവെങ്കിലും ഓമലേ 
ഈ ജീവിത സന്ധ്യയിലും 
നിന്നെ ഏറെ പ്രണയിക്കുന്നു സഖി..

Tuesday, 16 July 2013

ദര്‍ശനം

എന്‍  മനമിന്നോരിടക്കയായ്
പാടുന്നു ദേവി നിന്‍ ഗാനാലാപം
അറിയാതെ ചെയ്തോരു പാപങ്ങളെല്ലാം
കനിവോടെ നീക്കി അനുഗ്രഹിക്കമ്പേ

കരിമരത്തിങ്കലെ ശ്രീകോവിലില്‍ വാഴും
സ്നേഹസ്വരൂപിണി തമ്പുരാട്ടി
ദു:ഖ ഭാരങ്ങളാല്‍ നീറും മനസ്സിനെ
മന്ദസ്മിതത്താല്‍ പാലാഴിയാക്കും മഹേശ്വരി

ദേവി മനോഹരി അവിടുത്തെ  ദര്‍ശനം
അടിയന്നു  എന്നും ജീവാമൃതം
ഇന്നെന്‍ മനവും തുടിക്കുന്നു ദേവി
ദര്‍ശനം നല്‍കി അനുഗ്രഹിക്കമ്മേ

Monday, 15 July 2013

തോഴി നിനക്കായി ...




തോഴി നിനക്കായി...

മഴ തോര്‍ന്ന രാവില്‍ 
തേവരെ തൊഴുതു മടങ്ങും
പെണ്മണി നാണമാര്‍ന്നോരാ
നിന്‍ മുഖം കണ്ടു ഞാന്‍ 

നിന്‍ കുറുനിര ചേര്‍ന്നോരാ
നെറ്റിതടത്തില്‍ തെളിയും 
ചന്ദനത്തിന്‍ സൗരഭം
കാറ്റില്‍ പരന്നു പോയ്‌ 

നിന്‍ അഴകാര്‍ന്നോരാ 
പാദത്തില്‍ കിലുങ്ങിടും
പാദസരത്തിന്‍ നാദം എപ്പൊഴോ
എന്‍ ജീവതാളമായി

പിന്നെപ്പൊഴോ നാമൊന്നായ്
നിന്‍ കാര്‍കൂന്തലില്‍ നിന്നടരും 
കാച്ചെണ്ണതന്‍ ഗന്ധമെന്‍
ജീവഗന്ധമായ് മാറിയൊരു രാവില്‍

ജീവിതത്തിലേറെ തളിരുകള്‍ 
പൂവിട്ടുവെങ്കിലും ഓമലേ
ഈ ജീവിത സന്ധ്യയിലും
നിന്നെ ഏറെ പ്രണയിക്കുന്നു തോഴി 

Sunday, 14 July 2013

കരിമരത്തിങ്കല്‍ അമ്മ

ആദ്യമായ് ഇവിടെ കുറിക്കുമ്പോള്‍ എനിക്ക് എന്നും പ്രചോദനവും ആശ്വാസവും ആയിട്ടുള്ള എന്‍റെ കരിമരത്തിങ്കല്‍ അമ്മയെ വന്ദിച്ചു കൊണ്ടാവണം എന്നുണ്ട്



നിര്‍മാല്യം

അരുണോദയത്തിനു  മുന്‍പേ 
അരുണനുമുണരുന്നതിന്നു മുന്‍പേ
ഉണരുന്നു ശ്രീലകം വഴുന്നോരമ്മ
കരിമരത്തിങ്കല്‍ വഴുമെന്നമ്മ 

കളകളാരവം കൊണ്ടാകിളികള്‍ 
ദേവിക്കു സ്തുതികീര്‍ത്തനം പാടിടുന്നു 
അവിടുത്തെ ശ്രീലകം തന്നേ 
പുഞ്ചിരിയാലമ്മ പാലാഴിയാക്കിടുന്നു

അരുണന്‍റെ കിരണങ്ങള്‍ 
ദേവിക്കു പൊന്‍കണിയൊരുക്കിടുന്നു
തൂമണം പേറുന്ന മലരുകള്‍ 
ദേവിക്കു മാല്യങ്ങളായിടുന്നു

സാധുവാമടിയന്‍റെ മനസ്സും  
ദേവിക്കു നൈവേദ്യമേന്തിടുന്നു 
കരിമരത്തിങ്കല്‍ വാഴുന്നോരമ്മതന്‍ 
നിര്‍മ്മാല്ല്യ ദര്‍ശനം 
അടിയന്നും ജന്മ സാഫല്ല്യമേകിടുന്നു 

സുഹൃത്തുക്കളേ....

സുഹൃത്തുക്കളേ.........


ഞാന്‍ ഇവിടെ വാക്കുകള്‍ കൊണ്ട് ഒരു വിപ്ലവം സൃഷ്ടിക്കാന്‍ ഒന്നും ഇറങ്ങി തിരിച്ചതല്ല. എങ്കിലും എന്‍റെ മനസ്സില്‍ തോന്നിയ എന്തൊക്കെയോ ഞാന്‍ ഇവിടെ കുറിക്കുന്നു ....ഇതാ  ഇവിടെ വളരെ ലളിതമായി ..ഓരോ സൃഷ്ട്ടിയും (കവിത എന്ന് തീര്‍ത്തു പറയാത്തത്  അതിനെ അങ്ങനെ പറയാമോ എന്ന് വിലയിരുത്തേണ്ടത് നിങ്ങളാണ് )ഓരോ സൃഷ്ടിയും എന്‍റെ ജീവിതത്തില്‍ നിന്നോ അല്ലെങ്കില്‍ എന്‍റെ ചുറ്റുപാടും നിന്നോ എടുത്തിട്ടുള്ള ഏടുകളാണ്....