ചെമ്പനീര്‍പ്പൂവ്
നിന്നെ സ്നേഹിക്കുവാനാകില്ല
എനിക്ക്കൊരിക്കലും
വഞ്ചനതന്‍ കാരമുള്ളിനെ മറച്ചു
മന്ദസ്മിതം തൂകിടും ചെമ്പനീര്‍ പൂവേ
നിന്‍ സൗന്ദര്യം മലരമ്പനെയും
മദിപ്പിക്കുന്നതാകിലും
നിന്‍ സൗരഭം വറ്റിടാത്ത താകിലും
എനിക്ക് നിന്നോടു പൊറുക്കുവാനാകില്ല പൂവേ
നിന്‍ പുഞ്ചിരിയില്‍ മയങ്ങിയവരെയോക്കയും
നിന്നെ സ്നേഹിച്ചവരെയോക്കെയും
പൈദാഹമേറിവന്ന ഭ്രമരവീരനെയും
നീ നിന്‍ കാരമുള്ളാല്‍ വേദനിപ്പിച്ചതല്ലേയുള്ള
ക്ഷണികമാം മായതന്നില്‍
ഭ്രമിച്ചവരാരും വേദന തന്‍
ആഴം അറിയാതിരുന്നിരിക്കില്ല
എന്നോരാ പ്രപഞ്ച സത്യം
എങ്കിലും എനിക്കാവില്ല
വാഴ്ത്തി പാടുവാന്‍ നിന്നെ
തുളസിതന്‍ നൈര്‍മല്യവും
ത്യാഗവും നിന്നിലുണ്ടാകുന്ന കാലം വരെ .